Today: 08 Sep 2024 GMT   Tell Your Friend
Advertisements
കഴിഞ്ഞ വര്‍ഷം നാട്ടിലേക്കു മടങ്ങിയത് 18 ലക്ഷം മലയാളികള്‍
Photo #1 - India - Otta Nottathil - nri_return_18_lakhs
തിരുവനന്തപുരം: 2023ല്‍ 18 ലക്ഷം മലയാളികള്‍ നാട്ടിലേക്കു മടങ്ങിയെത്തിയതായി ഗുലാത്തി ഇന്‍സ്ററിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇത് 12 ലക്ഷമായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങള്‍, കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ എന്നിവയാണ് ഈ തിരിച്ചുവരവിനു പ്രധാന കാരണം.

കൊവിഡിനെത്തുടര്‍ന്നുണ്ടായ ജോലി നഷ്ടം, നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങിയയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളില്‍ 18.4 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കെത്തിയവരാണ്. കേരളത്തിലെ കുടിയേറ്റക്കാരില്‍ 76.9 ശതമാനവും തൊഴില്‍ കുടിയേറ്റക്കാരായതിനാല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണെമന്നു റിപ്പോര്‍ട്ട് പറയുന്നു.

മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്. വിദ്യാര്‍ഥി കുടിയേറ്റത്തിലുണ്ടാകുന്ന വന്‍ വര്‍ധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ചു വര്‍ഷത്തിനിടെ വിദേശത്തു പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം.

ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്നു മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടര്‍ന്ന് ഒരു എമിഗ്രേഷന്‍ ഡെവലപ്മെന്‍റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കേരളത്തിന്‍റെ വികസനത്തില്‍ അവരുടെ പങ്കു വര്‍ധിപ്പിക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
- dated 15 Jun 2024


Comments:
Keywords: India - Otta Nottathil - nri_return_18_lakhs India - Otta Nottathil - nri_return_18_lakhs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cial_0484_lounge
അഫോര്‍ഡബിള്‍ ലക്ഷ്വറിയുമായി കൊച്ചി വിമാനത്താവളത്തില്‍ പുതിയ ലോഞ്ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
laos_indians_rescue
തൊഴില്‍ തട്ടിപ്പിനിരയായ 47 ഇന്ത്യക്കാരെ രക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_nri_money_kollam
കേരളത്തില്‍ പ്രവാസി പണം കൂടുതലെത്തുന്നത് കൊല്ലത്ത്
തുടര്‍ന്നു വായിക്കുക
asias_richest_village
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തില്‍
തുടര്‍ന്നു വായിക്കുക
e_gate_smart_cial_nedumbassery_immigration
നെടുമ്പാശേരിയില്‍ വരുന്നു സ്മാര്‍ട്ട് ഗേറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്വയം ഇമിഗ്രേഷന്‍ ക്ളിയറന്‍സ്
തുടര്‍ന്നു വായിക്കുക
new_permit_auto_rikshaw_all_over_kerala
ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ് ; ഇനി ദൂരപരിധിയില്ല, കേരളം മുഴുവന്‍ കറങ്ങാം
തുടര്‍ന്നു വായിക്കുക
strom_sclag_young_priester_tot_thalassery
തലശ്ശേരി അതിരൂപത യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us